സന്ധ്യ!
പ്രകൃതി തന്‍ സുന്ദരവരചാര്തുകള്‍ ഈ സന്ധ്യ , ഒരു സുന്ദര സ്വപ്നം പോലെ പ്രതീക്ഷകള്‍ തന്‍ അലകള്‍ തിരയടിക്കുന്നുവല്ലോ. മോഹത്തിന്‍ പൊന്‍ കസവണിഞ്ഞ മനസ്സില്‍, സങ്കല്‍പ്പ സ്വപ്നത്തിന്‍ സ്വര മാധുര്യമേരിടുന്നുവല്ലോ,അല്ലയോ ത്രിസന്ധ്യെ, ആരു പകര്ന്നുതന്നതാണ് നിനക്കീ ശോഭ! വശ്യമാം നിന്‍ സൌന്ദര്യലഹരിയില്‍ മയങ്ങീടുന്നുവല്ലോ എന്‍ മനം!സ്വപ്നമാം സുന്ദരവീചിയിലൂടെന്‍ മനം ഗമിക്കുമ്പോള്‍ നിന്‍ കാവല്‍ ഭാടന്മാരാം പൊന്നമ്ബിളിയും താരകങ്ങളും സ്വഗതാമേകുമോ?അനവധ്യ സുന്ദരമാം നിന്‍ അഴകില്‍ സ്വയം മറന്നു നില്‍ക്കുമെന്നെ തഴുകുമീ മന്ദമാരുതനും നിന്‍ ചാരുതതന്‍ വശ്യത കൂട്ടീടുന്നുവോ?കുങ്കുമവര്‍ണ്ണമനിഞ്ഞു നില്‍ക്കും മേഘത്തുണ്ടുകല്‍ നിന്‍ തിലകകുറിയോ?