മൌന നൊമ്പരം!

നിന്‍ മിഴിനീരില്‍ തെളിഞ്ഞതോ
മങ്ങലെറ്റൊരാ സ്വപ്നത്തിന്‍
ചിതറിയ സ്ഫടികതുണ്ടുകള്‍!

നിന്‍ നീര്‍ത്തുള്ളികള്‍ പറഞ്ഞതോ
കണ്ണീരാല്‍ ചാലിച്ച്ചോരാ
മൌനമാം നോവിന്‍ കഥയും

നിന്‍ നീര്സ്പന്ദനം മൂളിയതോ
മൂകമായി, പൊലിഞോരാ
സ്നേഹത്തിന്‍ മര്‍മ്മരവും.

അല്പായുസ്സാം മൌനവും
അമൃതോ പാനം ചെയ്തു?
മൂകമാം സന്ധ്യയോ കേട്ടുവോ
നിന്നകതാരിന്‍ നൊമ്പരം?
നിന്‍ ഹൃദയവീണയില്‍ നിന്നു-
തിരും ശ്രുതിതെറ്റിയോരാ-
ഈന്നത്തിന്നുത്തരമേകിയോ
നിന്നെ തഴുകിയ തെന്നല്‍?
കിന്നാരമോന്നു ചൊല്ലി തെന്നി
നീങ്ങിയോരാ കാറ്റിനും കഴിഞീല്ല
നിന്‍ മൌനനൊമ്പരം കേള്‍ക്കാന്‍.
പിന്നെയും നിന്നെ പിരിയാന്‍
തുടങ്ങുമോരാ സന്ധ്യയും അറിഞ്ജീല്ല
നിന്‍ ഹൃത്തിന്‍ ദുഖഭാരം.

എന്നുംമെന്നുംമെന്നിട്ടുമീരാവില്‍
തനിച്ച്ചിരുന്നോരാ താരത്തിനോട് നിന്‍
നൊമ്പരം പങ്കു‌വയ്ക്കുവതെന്തിനോ?
നിന്നെ തനിച്ചാക്കി ഒടുവിലതും യാത്ര-
യാകും,ഒരു വിട പോലും വാങ്ങാതെ
നിന്‍ അനുവാദമറിയാന്‍ കാത്തു നില്‍ക്കാതെ. ‍
എന്നുമെന്നുമീ വീഥിയില്‍ ഒരു
ഏകാന്ത സഞ്ജാരി നീ..


6 thoughts on “മൌന നൊമ്പരം!

  1. കൊള്ളാം. പക്ഷെ മലയാളം ഫോന്‍ഡ് ഉപയോഗിക്കാന്‍ പഠിക്കാന്‍ ഇത്തിരി സമയം കളഞ്ഞാല്‍ അക്ഷരത്തെറ്റുകള്‍ കുറച്ച് കൂടുതല്‍ മനോഹരമാക്കാം.ഈ ലിങ്ക് ഉപയോഗപ്പെടും. http://malayalam.epathram.com/

    Like

Share your thoughts, Please!